Top

നെടുമ്പാശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

26 Nov 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെടുമ്പാശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
X

നെടുമ്പാശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കരിയാട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്തു നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.

കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അങ്കമാലി യില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു.

Next Story

Popular Stories