Top

അതിരുവിട്ട് ആഘോഷം; മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

24 March 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിരുവിട്ട് ആഘോഷം; മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു
X

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. അപകടമാംവിധം വാഹനം ഓടിച്ചതിനാണ് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തത്.

അമിത വേഗതയില്‍ എത്തിയ കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെന്റ് ഓഫ് ആഘോഷം അതിരുവിടുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടയിലാണ് കോളേജില്‍ വാഹനാപകടം ഉണ്ടായത്. അതേസമയം, രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി കൈകൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു.

car and bike were smashed at Malabar Christian College

Next Story