Top

ഈന്തപഴത്തിനൊപ്പം ഒളിപ്പിച്ച് കഞ്ചാവ്; ട്രിച്ചി സ്വദേശി വാളയാറില്‍ പിടിയില്‍

13 Jan 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈന്തപഴത്തിനൊപ്പം ഒളിപ്പിച്ച് കഞ്ചാവ്; ട്രിച്ചി സ്വദേശി വാളയാറില്‍ പിടിയില്‍
X

വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മുരുകന്‍ മകന്‍ രവിചന്ദ്രന്‍ (49) എന്നയാളെയാണ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തി കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് വിവരം. ഈന്തപഴ പാക്കറ്റുകള്‍ അടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്.

കോഴിക്കോട് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് ആന്ധ്രാ പ്രദേശില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് സമാനമായ രീതിയില്‍ നേരത്തെയും കടത്തിയിട്ടുണ്ട് എന്ന് പ്രതി പറഞ്ഞു.

എക്‌സൈസ് ഇന്‍സ്പക്ടര്‍ സിജോ വര്‍ഗ്ഗീസിന്റെ നേതൃത്തത്തിലുള്ള ടീം ആയിരുന്നു പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഷെരീഫ്, സി.ഷിബുകുമാര്‍ ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രവീന്‍ കെ വേണുഗോപാല്‍ ,ദേവകുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫീസറന്‍ മാരായ ടിഎസ് അനില്‍കുമാര്‍, രജിത്ത് എന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Next Story

Popular Stories