Top

'എല്ലാവര്‍ക്കും വിദേശത്ത് പോയി ജീവിക്കാന്‍ പറ്റുമോ?'; കേരളത്തെ അപകടകരമായ നിലയിലെത്തിച്ചെന്ന് പ്രതിപക്ഷനേതാവ്

'ശ്രീലങ്കയാണ് വലിയൊരു ഉദാഹരണമായി നിലനില്‍ക്കുന്നത്'

19 May 2022 5:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവര്‍ക്കും വിദേശത്ത് പോയി ജീവിക്കാന്‍ പറ്റുമോ?; കേരളത്തെ അപകടകരമായ നിലയിലെത്തിച്ചെന്ന് പ്രതിപക്ഷനേതാവ്
X

തൃക്കാക്കര: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധനകാര്യ മിസ്മാനേജ്‌മെന്റ് സംസ്ഥാനത്തെ അപകടകരമായ നിലയിലെത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണ്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ കഴിയുമോ എന്ന് പേടിച്ചാണ് ധനമന്ത്രി ഇരിക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയാണ് കേരളത്തിലെ പാവപ്പെട്ടവന്റെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം. ഒരു ബൈക്ക് പോലും സ്വന്തമായി ഇല്ലാത്തവരല്ലേ ഇതില്‍ യാത്ര ചെയ്യുന്നത്. അതിനെ തകര്‍ച്ചയുടെ വക്കിലേക്ക്, പെന്‍ഷനും ശമ്പളവും കൊടുക്കാതെ പൂട്ടിപ്പോകുന്നതിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നു. കിഫ്ബിയെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ കടം എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കിഫ്ബി കടമെടുക്കാന്‍ വേറൊരു സംവിധാനമായി പരിഗണിക്കാന്‍ ഭരണഘടനപ്രകാരം സാധ്യമല്ല. ഞങ്ങള്‍ഇത് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഈ മാസം കടമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയാണ് വലിയൊരു ഉദാഹരണമായി നിലനില്‍ക്കുന്നത്. അതുപോലെ കേരളവും ആകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളുടെയൊക്കെ ഭാവി ഈ കേരളത്തില്‍ അല്ലേ. എല്ലാവര്‍ക്കും വിദേശത്ത് പോയി ജീവിക്കാന്‍ പറ്റുമോ. അപകടകരമായ നിലയിലേക്ക് ഇവിടെ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകള്‍:

മന്ത്രിമാര്‍ ഇവിടെ വന്ന് പ്രവര്‍ത്തിക്കുന്നതില്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പരിഭ്രാന്തിയുമില്ല. അവരില്‍ പലരെയും ഇവിടെ ആള്‍ക്കാര്‍ക്ക് അറിയില്ല. കൂടെപ്പോകുന്നവര്‍ അവരെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വരും. കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരുപാട് നേതാക്കള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കാരണം, അവിടെ അഞ്ച് പൈസയില്ല. സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണ്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ കഴിയുമോ എന്ന് പേടിച്ചാണ് ധനമന്ത്രി ഇരിക്കുന്നത്. ഈ സര്‍ക്കാരിന്റെ ധനകാര്യ മിസ്മാനേജ്‌മെന്റ് കടത്തിന്റെ കാണാക്കയത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായൊക്കെ ഇവര്‍ വരുമ്പോള്‍ ജനങ്ങള്‍ പരിഹസിക്കുന്നത്.

കെഎസ്ആര്‍ടിസിയാണ് കേരളത്തിലെ പാവപ്പെട്ടവന്റെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം. ഒരു ബൈക്ക് പോലും സ്വന്തമായി ഇല്ലാത്തവരല്ലേ ഇതില്‍ യാത്ര ചെയ്യുന്നത്. അതിനെ തകര്‍ച്ചയുടെ വക്കിലേക്ക്, പെന്‍ഷനും ശമ്പളവും കൊടുക്കാതെ പൂട്ടിപ്പോകുന്നതിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ നമ്മളോട് വന്ന് എന്ത് പൊതുഗതാഗത സംവിധാനത്തെക്കുറിച്ചാണ് നമ്മളോട് പറയുന്നത്. 500 രൂപ കൂലികിട്ടുന്ന പാവപ്പെട്ടവന്‍ 200 രൂപ ഓട്ടോ റിക്ഷാ കൂലി കൊടുത്താണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. സങ്കടകരമായ സ്ഥിതിയാണ്. അവര്‍ക്ക് ഒന്നും ചെയ്യാനില്ല. കിഫ്ബിയെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ കടം എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കിഫ്ബി കടമെടുക്കാന്‍ വേറൊരു സംവിധാനമായി പരിഗണിക്കാന്‍ ഭരണഘടനപ്രകാരം സാധ്യമല്ല. ഞങ്ങള്‍ഇത് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. കിഫ്ബിക്ക് വേണ്ടി കടമെടുത്താല്‍ അത് സര്‍ക്കാറിന്റെ കടമായി മാറും. ഇത് സിഎജിയും പറഞ്ഞു. ഇപ്പോള്‍ കേന്ദ്രവും കടമെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നു. ഈ മാസം കടമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കഴിയില്ല. നമ്മുടെ മുന്നില്‍ ശ്രീലങ്കയാണ് വലിയൊരു ഉദാഹരണമായി നിലനില്‍ക്കുന്നത്. അതുപോലെ കേരളവും ആകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളുടെയൊക്കെ ഭാവി ഈ കേരളത്തില്‍ അല്ലേ. എല്ലാവര്‍ക്കും വിദേശത്ത് പോയി ജീവിക്കാന്‍ പറ്റുമോ. അപകടകരമായ നിലയിലേക്ക് ഇവിടെ എത്തിച്ചിരിക്കുകയാണ്. 2021ല്‍ തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴുള്ള എല്‍ഡിഎഫല്ല, ഇപ്പോഴുള്ള എല്‍ഡിഎഫ്. നൂറ് ദിവസ കര്‍മ്മ പദ്ധതിപോലും പൊളിഞ്ഞ് പാളീസായിപ്പോയി.

STORY HIGHLIGHTS: 'Can everyone go and live abroad?'; Opposition leader says Kerala is in a dangerous situation 'Can everyone go and live abroad?'; Opposition leader says Kerala is in a dangerous situation

Next Story

Popular Stories