Top

മൂന്നാര്‍ കാണാന്‍ ആഗ്രഹം; തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടില്‍ നിന്നും സ്‌കൂട്ടറും പണവും മോഷ്ടിച്ച് കടന്ന പതിനേഴുകാരന്‍ പിടിയില്‍

പൊലീസ് ചോദ്യം ചെയ്തതോടെയാണ് 'തട്ടിക്കൊണ്ടുപോകല്‍' നാടകം പൊളിഞ്ഞത്

25 Sep 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാര്‍ കാണാന്‍ ആഗ്രഹം; തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടില്‍ നിന്നും സ്‌കൂട്ടറും പണവും മോഷ്ടിച്ച് കടന്ന പതിനേഴുകാരന്‍ പിടിയില്‍
X

മൂന്നാര്‍: അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടില്‍ നിന്ന് കടന്ന പതിനേഴുകാരനെ കണ്ടെത്തി. വീട്ടില്‍ നിന്നും സ്‌കൂട്ടറും പണവും മോഷ്ടിച്ച് കടന്ന പതിനേഴുകാരനെ മൂന്നാറിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്തതോടെയാണ് 'തട്ടിക്കൊണ്ടുപോകല്‍' നാടകം പൊളിഞ്ഞത്.

എറണാകുളം ഊന്നുകാല്‍ സ്വദേശിയായ ആണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂട്ടറും 20,000 രൂപയും കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പതിനേഴുകാരനെ കണ്ടെത്തിയത്.

പതിനേഴുകാരന്‍ സ്‌കൂട്ടറില്‍ എത്തുന്നതും, ഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മുറിയെടുക്കുന്നതും മൂന്നാര്‍ ടൗണിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തി. മൂന്നാര്‍ എസ്എച്ച്ഒ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്‌കൂട്ടറും 17,000 രൂപയും കണ്ടെത്തി. മൂന്നാര്‍ കാണുക എന്നത് ഏറെ നാളായി തന്റെ ആഗ്രഹമായിരുന്നുവെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും കടന്നതെന്നും പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Story Highlights: Boy Who Steal Money From Home To Visit Munnar Got Found

Next Story