Top

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചു വയസുകാരൻ മരിച്ചു

17 March 2023 11:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചു വയസുകാരൻ മരിച്ചു
X

മേപ്പാടി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശി സുദീർ - സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ (5) ആണ് മരിച്ചത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം നടന്നത്.

കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും അപകടത്തിൽ പരുക്കേറ്റു. ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരുക്കുണ്ട്. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

STORY HIGHLIGHTS: boy died after an auto-rickshaw overturned after a wild boar jumped across

Next Story