Top

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്

സംഭവത്തില്‍ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റു

30 Jan 2023 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്
X

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റു.

വൈകീട്ട് അഞ്ച് മണിക്കായിരുന്നു സ്‌ഫോടനം സംഭവിച്ചത്. 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനമുണ്ടായി. ഓട്ടുപാറ അത്താണി മേഖലകളിലും കുലുക്കം റിപ്പോര്‍ട്ട് ചെയ്തു. സെക്കന്റുകള്‍ നീണ്ട കുലുക്കമാണ് അനുഭവപ്പെട്ടത്.

STORY HIGHLIGHTS: Blast in Thrissur

Next Story