Top

ഫ്രാങ്കോ മുളയ്ക്കലിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്ക് നന്ദിപറഞ്ഞ് ജലന്തര്‍ രൂപത; അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തന്നെ അത്ഭുതകരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

14 Jan 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാങ്കോ മുളയ്ക്കലിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്ക് നന്ദിപറഞ്ഞ് ജലന്തര്‍ രൂപത; അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജലന്തര്‍ രൂപത. വിധിക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിന്റെ അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മലയാളത്തിലുള്ള പത്രക്കുറിപ്പ്.

ഒറ്റവരിയിലായിരുന്നു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജലന്തര്‍ രൂപതയുടെ മെത്രാനായ ഫ്രാങ്കോ മുളക്കയ്‌ലിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ ഒടുവില്‍ വിധിക്കുന്നത്. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറഞ്ഞത്.

അതേസമയം, ഫ്രാങ്കോ കേസില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമായ വിധിയാണെന്നായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കര്‍ (മുന്‍ കോട്ടയം എസ് പി ) നടത്തിയ പ്രതികരണം. വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തന്നെ അത്ഭുതകരമാണെന്ന് വിലയിരുത്തിയ അദ്ദേഹം ഇരയുടെ മൊഴി തന്നെ പരിഗണിക്കാം എന്ന സുപ്രീം കോടതി വിധി നിലനില്‍കുമ്പോള്‍ വന്ന ഈ വിധിയില്‍ ഞെട്ടലുണ്ടെന്നും ചൂണ്ടിക്കാട്ടി. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശം എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.

Next Story

Popular Stories