Top

'ഇവനാണ് അവന്‍'; അഭ്യാസ പ്രകടനം, പിന്നാലെ യുവതിയെ ഇടിച്ചിട്ട ശേഷം മുങ്ങി

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

23 Oct 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവനാണ് അവന്‍; അഭ്യാസ പ്രകടനം, പിന്നാലെ യുവതിയെ ഇടിച്ചിട്ട ശേഷം മുങ്ങി
X

പാലക്കാട് നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

KL 49 A 5831 നമ്പറിലുള്ള വാഹന യാത്രികന്‍ അമിത വേഗതയില്‍ വന്ന് യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു കളയുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ട്രാഫിക് പൊലീസ് കേസെടുത്തു. പരുത്തിപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെയാണ് കേസെടുത്തത്. ആദര്‍ശിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.




Next Story