Top

'ഇവിടെ ധാരാളം സ്‌കൂളുകള്‍ കാണാന്‍ സാധിച്ചു'; ബിഹാറുമായി താരതമ്യം എങ്ങനെയെന്ന രാഹുലിന്റെ ചോദ്യത്തിന് യാത്രാസംഘത്തിന്റെ മറുപടി

ഏഴ് ദിവസം യാത്ര നല്‍കിയ അനുഭവം, കേരളം എങ്ങനെയുണ്ട്, ബിഹാറുമായുള്ള വ്യത്യാസം എന്നിവ രാഹുല്‍ യാത്രാസംഘത്തോട് ചോദിച്ചു

16 Sep 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവിടെ ധാരാളം സ്‌കൂളുകള്‍ കാണാന്‍ സാധിച്ചു; ബിഹാറുമായി താരതമ്യം  എങ്ങനെയെന്ന രാഹുലിന്റെ ചോദ്യത്തിന് യാത്രാസംഘത്തിന്റെ മറുപടി
X

കൊല്ലം: സെപ്റ്റംബര്‍ ആറിന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിവസമായിരുന്നു. കൊല്ലം പള്ളിമുക്ക് യൂനുസ് കോളേജിലായിരുന്നു രാഹുല്‍ ഗാന്ധി ഉച്ചവരെ. പിന്നീട് രാഹുല്‍ ബിഹാറില്‍ നിന്നുള്ള ഒമ്പതംഗ പദയാത്രികരോട് അനുഭവങ്ങള്‍ ചോദിച്ചു മനസിലാക്കുന്ന തിരക്കിലായി.

ഏഴ് ദിവസം യാത്ര നല്‍കിയ അനുഭവം, കേരളം എങ്ങനെയുണ്ട്, ബിഹാറുമായുള്ള വ്യത്യാസം എന്നിവ രാഹുല്‍ യാത്രാസംഘത്തോട് ചോദിച്ചു. അതിന് അവര്‍ നല്‍കിയ മറുപടി രസകരമായിരുന്നു. ബിഹാറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ഒരുപാട് സ്‌കൂളുകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നായിരുന്നു സംഘത്തിന്റെ മറുപടി.

കേരളത്തിലെ കയറ്റിറക്കങ്ങളുള്ള റോഡുകളെ കുറിച്ചും അവര്‍ സംസാരിച്ചു. കയറ്റങ്ങള്‍ കയറാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സംഘത്തിന്റെ ആകെയുള്ള വിഷമം. ഏഴുദിവസത്തെ തുടര്‍ച്ചയായ നടത്തം ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവര്‍ പറഞ്ഞു.

രാവിലെ ആറരയ്ക്ക് കൊല്ലം പോളയത്തോട് നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി നടന്നതിനാലാണ് ഇന്നല പര്യടനത്തിന് ഇടവേള കൊടുത്തത്. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോയതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാണ് കൊല്ലത്തുണ്ടായിരുന്നത്.

Story highlights: Bihar congress workers said that there are many schools are here to Rahul Gandhi

Next Story