ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി ആരംഭിച്ചു
സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി
30 Jan 2023 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി ആരംഭിച്ചു. ആരോപണങ്ങളില്‍ സൈബി ജോസിന്റെ വിശദീകരണം തേടാനാണ് ഇന്ന് ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
കേന്ദ്ര നിയമമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്തില്‍ പരാതിക്കാരനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചതായി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎന്‍ അനില്‍കുമാര്‍ അറിയിച്ചു.
അതേസമയം, സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് നിയമോപദേശം തേടിയത്. റിപ്പോര്‍ട്ടില്‍ എന്ത് തുടര്‍നടപടി വേണമെന്നതിലാണ് എജിയോട് നിയമോപദേശം തേടിയത്.
- TAGS:
- Bar Council
- Kerala
- Saiby Jose