Top

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എവി റസലിനെ വീണ്ടും തെരഞ്ഞെടുത്തു

മാമന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് എവി റസലിനെ തെരഞ്ഞെടുത്തത്.

15 Jan 2022 1:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എവി റസലിനെ വീണ്ടും തെരഞ്ഞെടുത്തു
X

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എവി റസലിനെ വീണ്ടും തെരഞ്ഞെടുത്തു. മാമന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് എവി റസലിനെ തെരഞ്ഞെടുത്തത്. നേരത്തെ രണ്ടു തവണ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന വിഎന്‍ വാസവന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോഴാണ് റസലിനെ ജില്ലാ സെക്രട്ടറിയാക്കിയത്. വിഎന്‍ വാസവന്‍ നിയമസഭാംഗമായതോടെ വീണ്ടും ജില്ലാ സെക്രട്ടറിയായി.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായും കേന്ദ്ര കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറിയായാണ് എവി റസലിന്റെ തുടക്കം. 1981ല്‍ പാര്‍ട്ടി അംഗമായി. 24 വര്‍ഷമായി അദ്ദേഹം ജില്ലാ കമ്മിറ്റിയിലുണ്ട്. 2006ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

Next Story

Popular Stories