Top

ആളെണ്ണാന്‍ 'ഹാജര്‍' നിര്‍ബന്ധമാക്കി ബിജെപി

സംസ്ഥാനത്ത് അണികളേയും നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ പുതിയ തന്ത്രം പരീക്ഷിക്കാന്‍ ഒരുങ്ങി ബിജെപി

1 Dec 2021 4:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആളെണ്ണാന്‍  ഹാജര്‍ നിര്‍ബന്ധമാക്കി ബിജെപി
X

സംസ്ഥാനത്ത് അണികളേയും നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ പുതിയ തന്ത്രം പരീക്ഷിക്കാന്‍ ഒരുങ്ങി ബിജെപി. ഇനി പാര്‍ട്ടി സംഘടിപ്പിക്കുന്ന ഓരോ പരിപാടിയിലും ഹാജര്‍ പട്ടിക നിര്‍ബന്ധമാക്കും. മണ്ഡലം ഭാരവാഹികളടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഓരോ പരിപാടിയിലേയും ഹാജര്‍ നില പരിശോധിക്കാനാണ് തീരുമാനം.

എല്ലാ മാസവും മണ്ഡലം പ്രസിഡണ്ടുമാര്‍ അഞ്ച് ദിവസം സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം. ഇതു പ്രകാരം കോഴിക്കോട് ജില്ലയില്‍ 25 മുതല്‍ 30 വരെ മണ്ഡലം പ്രസിഡണ്ടുമാര്‍ അതത് മണ്ഡലങ്ങളിലെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കും.

യുവാക്കളെ ആകര്‍ഷിക്കാന്‍ കേന്ദ്രതലത്തില്‍ ബിജെപി നീക്കം ശക്തിപ്പെടുത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലം ഗാന്ധിനഗറില്‍ ക്രിക്കറ്റ്, കബഡി തുടങ്ങി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഗാന്ധിനഗര്‍ ലോക്സഭാ പ്രീമിയര്‍ ലീഗ് 370/ ജിഎല്‍പിഎല്‍ 370 എന്ന പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാണ് പാര്‍ട്ടി നീക്കം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ടാണ് ടൂര്‍ണമെന്റിന്റെ പേരിനൊപ്പം 360 ചേര്‍ത്തതെന്ന് അഹമ്മദാബാദ് സിറ്റി ബിജെപി യൂണിറ്റ് ജനറല്‍ സെക്രട്ടറി ജിതുഭായ് പട്ടേല്‍ പറഞ്ഞു. ഡിസംബറിന്റെ മധ്യത്തിലായിരിക്കും ടൂര്‍ണമെന്റ് നടത്തുക.




Next Story

Popular Stories