Top

കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണം: കുറ്റപത്രം സമര്‍പ്പിച്ചു; 226 പേര്‍ പ്രതികള്‍

524 പേജുകളുള്ളതാണ് കുറ്റപത്രം

23 Feb 2022 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണം: കുറ്റപത്രം സമര്‍പ്പിച്ചു; 226 പേര്‍ പ്രതികള്‍
X

കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലായി കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രപ്രകാരം ആകെ 226 പേരാണ് പ്രതികള്‍. ഇവര്‍ എല്ലാവരും അതിഥി തൊഴിലാളികളാണ്. 524 പേജുകളുള്ളതാണ് കുറ്റപത്രം.

പൊലീസ് വാഹനം തീയിട്ട് നശിപ്പിച്ചതിന് ഒരു കുറ്റപത്രവും പൊലീസുകാരെ ആക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് വാഹനം കത്തിച്ച കേസില്‍ 175 പേരാണ് പ്രതികള്‍. രണ്ടാമത്തെ കേസില്‍ 51 പേരും. രണ്ട് എഫ്‌ഐആറുകളിലായ 11 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് കിഴക്കമ്പലം കിറ്റെക്‌സിലെ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസിനെതിരേയും ഇവര്‍ അക്രമിക്കുകയായിരുന്നു. 175 പേരായിരുന്നു അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അസം, യുപി, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് സ്വദേശികളായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

STORY HIGHLIGHTS: Attack on cops at Kitex labour camp; charge sheet filed

Next Story