Top

മ്യൂസിയത്തില്‍ വീണ്ടും അതിക്രമം; താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു

4 Feb 2023 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മ്യൂസിയത്തില്‍ വീണ്ടും അതിക്രമം; താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
X

തിരുവനന്തപുരം: മ്യൂസിയത്തില്‍ സ്ത്രീയ്ക്ക് നേരെ വീണ്ടും അതിക്രമം. ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11:45ന് കനകനഗര്‍ റോഡിലായിരുന്നു സംഭവം.

സാഹിത്യ ഫെസ്റ്റിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. മാല മോഷണം നടത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Story Highlights: Attack In Thiruvananthapuram Museum Police Registered Case

Next Story