Top

എടിഎം തട്ടിപ്പ്; മുസ്ലിംലീഗ് പ്രാദേശിക നേതാവുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82,000 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി

25 Nov 2021 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എടിഎം തട്ടിപ്പ്; മുസ്ലിംലീഗ് പ്രാദേശിക നേതാവുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
X

മലപ്പുറത്ത് എടിഎമ്മില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച കേസില്‍ പണം തട്ടിയ കേസില്‍ ഒരു മുസ്‌ലിംലീഗ് പ്രാദേശിക നേതാവുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശി മഹിത്, വേങ്ങര സ്വദേശി ഷിബു, കോട്ടക്കല്‍ സ്വദേശി ശശിധരന്‍, അരീക്കോട് സ്വദേശി കൃഷ്ണരാജ്, എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ ഊരകം ഗ്രാമപഞ്ചായത്തംഗമായ ഷിബു എന്‍.ടി ദളിത് ലീഗ് നേതാവാണ്.

മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82,000 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് പ്രതികള്‍. കേസില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഒരാളെ പിന്നീട് അന്വേഷണ ഘട്ടത്തില്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.



Next Story

Popular Stories