Top

ചടങ്ങ് എകെജി സെന്ററില്‍; ആര്യ രാജേന്ദ്രന്‍ സച്ചിന്‍ ദേവ് വിവാഹ നിശ്ചയം ഇന്ന്

6 March 2022 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചടങ്ങ് എകെജി സെന്ററില്‍; ആര്യ രാജേന്ദ്രന്‍  സച്ചിന്‍ ദേവ് വിവാഹ നിശ്ചയം ഇന്ന്
X

ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന്. രാവിലെ 11 ന് എകെജി സെന്ററില്‍ വച്ചാണ് ചടങ്ങ്. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുക്കുക. വളരെ ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

സംഘടന പ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്തെ ഏറ്റവും പ്രായകുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ദേവ്.

സിപിഐഎം സംസ്ഥാന സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം ആര്യയും സച്ചിനുമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത യുവനേതാക്കളെ പുസ്തകം സമ്മാനമായി നല്‍കിയാണ് മുതിര്‍ന്ന നേതാവ് എം.എ ബേബി സ്വീകരിച്ചത്.

STORY HIGHLIGHTS: Arya Rajendran and Sachin Dev are engaged today

Next Story