Top

കേരളാ ഗവര്‍ണറായി തെരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍; 'കേരളത്തെ കുറിച്ച് അഭിമാനം'

ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തിലല്ല, എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ടുടുക്കാനറിയാം

27 Nov 2022 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളാ ഗവര്‍ണറായി തെരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍;  കേരളത്തെ കുറിച്ച് അഭിമാനം
X

പനാജി: കേരളത്തിലെ ഗവര്‍ണറായി തെരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ . ഇന്ത്യയുടെ ആത്മാവാണ് കേരളം. താന്‍ കേരളത്തെ കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തെക്കേയറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്‌കാരികവും ആത്മീയവുമായ ചിന്തകള്‍ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം കേരളത്തിലുള്ള പ്രശ്‌നങ്ങളെ താന്‍ അവഗണിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തിലല്ല. എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ടുടുക്കാനറിയാം എന്നുള്ളതാണ് യഥാര്‍ത്ഥ പ്രശ്‌നം. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വ്വകലാശാല നിയമനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: Arif Muhammad Khan said about his gratitude for being elected as the Governor of Kerala

Next Story