അപര്‍ണാ ഗൗരിക്ക് നേരെ ആക്രമണം; വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അഞ്ചുപേരും. ഇവര്‍ ലഹരിമരുന്നു ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
7 Dec 2022 1:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കല്‍പ്പറ്റ: എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍രാജ്, അലന് ആന്റണി, മുഹമ്മദ് ഷിബിലി എന്നീ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കുന്നത്. ഇവര്‍ ലഹരിമരുന്നു ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണയെ വിദ്യാര്‍ത്ഥി സംഘം ക്രൂരമായി മര്‍ദിച്ചത്. വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. കോളേജില്‍ എസ്എഫ്ഐ ചുമതലയുണ്ടായിരുന്ന അപര്‍ണ കോളേജ് പരസരത്ത് ഒറ്റക്ക് ഇരിക്കുന്നതിനിടെയാണ് 'ട്രാബിയൊക്ക്്' എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘം ആക്രമിച്ചത്. മുടിക്ക് കുത്തി പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ടെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്.
- TAGS:
- Aparna Gowri
- SFI
- Kerala
- Wayanad