Top

ദത്ത് കേസ്; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളി

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയത്.

25 Nov 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദത്ത് കേസ്; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളി
X

തിരുവനന്തപുരം ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തളളി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ ജയചന്ദ്രന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയത്.

ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്നതാണെന്ന് നിരീക്ഷിച്ച കോടതി മജിസ്‌ട്രേറ്റ് കോടതിയെ അപേക്ഷിച്ചാല്‍ ജാമ്യം ലഭിക്കുമെന്നും അറിയിച്ചു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അമ്മയും അച്ഛനും ബന്ധുക്കളുമടക്കം ആറുപേരാണ് പ്രതികള്‍. അനുപമയുടെ അമ്മ സ്മിതയടക്കം അഞ്ച് പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ വഞ്ചിയൂര്‍ കുടുംബ കോടതി വിട്ടു നല്‍കിയിരുന്നു. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്

അനുപമ. കുഞ്ഞിനെ താനറിയാതെ മാറ്റിയ സംഭവത്തില്‍ ആരോപണവിധേയര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സമര രീതി മാറ്റുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരുന്നു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയേയും ശിശുക്ഷേമ സമിതിയേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്. കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.



Next Story

Popular Stories