Top

'എം എം മണിയെ നിയന്ത്രിക്കണോയെന്ന് സിപിഐഎം തീരുമാനിക്കണം'; കെ കെ രമയ്ക്കെതിരെയുള്ള പരാമർശം അപലപനീയമെന്ന് ആനി രാജ

15 July 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം എം മണിയെ നിയന്ത്രിക്കണോയെന്ന് സിപിഐഎം തീരുമാനിക്കണം; കെ കെ രമയ്ക്കെതിരെയുള്ള പരാമർശം അപലപനീയമെന്ന് ആനി രാജ
X

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെയുള്ള പ്രസ്താവന അപലപനീയമെന്ന് സിപിഐ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ. രാഷ്ട്രീയ സംവാദങ്ങൾക്ക് മറുപടി നൽകുമ്പോൾ സ്ത്രീകളുടെ ദുരന്തങ്ങൾ ഉപയോ​ഗപ്പെടുത്തുന്നത് ശരിയല്ലെന്നും ആനി അഭിപ്രായപ്പെട്ടു. ഇത്തരം പ്രസ്താവനകൾ കമ്മ്യൂണിസ്റ്റുകാരുടെ ഭാ​ഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നെന്നും ആനി രാജ പറഞ്ഞു. പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാകും. എം എം മണിയെ നിയന്ത്രിക്കണോ എന്ന് സിപിഐഎം നേതൃത്വം തീരുമാനിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നാണ് എം എം മണി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എം എം മണി പറഞ്ഞിരുന്നു.

അതേസമയം, കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി എം എം മണി പറഞ്ഞു. കഴിഞ്ഞ ഒരു വ‍ർഷവും നാലുമാസവുമായിട്ട് മുഖ്യമന്ത്രി വ്യക്തിപരമായി കെ കെ രമ കടന്നാക്രമിക്കുകയാണെന്നും അതിനെ കുറിച്ച് പറയണമെന്ന് തോന്നിയതുകൊണ്ടാണ് അത്തരം പരാമർശം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കെ കെ രമയ്ക്ക് ശേഷം തനിക്കാണ് സഭയിൽ അവസരം ലഭിച്ചത്. പ്രസം​ഗം തുടങ്ങി മഹതി എന്ന് പറ‍ഞ്ഞ് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇടപെട്ടെന്നും എം എം മണി പറഞ്ഞു. കൂടുതൽ പ്രസം​ഗിക്കുന്നതിന് മുമ്പ് പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്ന് ആരോ വിധവ എന്ന് വിളിച്ചു പറഞ്ഞു. അപ്പോഴാണ് വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞത്. വായിൽ വന്നത് പറഞ്ഞു അതിൽ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും എംഎം മണി പറഞ്ഞു.

STORY HIGHLIGHT: Annie raja Condemned m m Mani's remark against kk Rama

Next Story