Top

'കറുത്ത മാസ്ക് അഴിപ്പിച്ചത് മൗലികാവകാശ ലംഘനം'; ഡിജിപിക്ക് പരാതി

ഏത് മാസ്ക് ധരിക്കണം എന്നത് ഓരോ വ്യക്തികളുടേയും സ്വാതന്ത്ര്യമാണെന്നും അഡ്വക്കേറ്റ് സേതുകുമാർ പറഞ്ഞു.

12 Jun 2022 4:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറുത്ത മാസ്ക് അഴിപ്പിച്ചത് മൗലികാവകാശ ലംഘനം; ഡിജിപിക്ക് പരാതി
X

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിനിടെ കറുത്ത മാസ്ക് അഴിപ്പിച്ചുവെച്ച നടപടിയിൽ ഡിജിപിക്ക് പരാതി. കോട്ടയം സ്വദേശിയായ അഡ്വക്കേറ്റ് സേതുകുമാറാണ് പരാതി നൽകിയത്. സുരക്ഷയുടെ പേരിൽ മാസ്ക് അഴിപ്പിച്ച നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോട്ടയത്ത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ തന്നെ തടഞ്ഞ് നിർത്തി അണിഞ്ഞിരുന്ന കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചുവെന്നാണ് അഭിഭാഷകന്റെ പരാതി.

ഏത് മാസ്ക് ധരിക്കണം എന്നത് ഓരോ വ്യക്തികളുടേയും സ്വാതന്ത്ര്യമാണെന്നും അഡ്വക്കേറ്റ് സേതുകുമാർ പറഞ്ഞു. മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതു ​ഗതാ​ഗതം തടസ്സപ്പെടുത്തിയതും കറുത്ത മാസ്ക് അഴിപ്പിച്ചതും വൻ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴും കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. പകരം പരിപാടിക്കെത്തിയ ജനങ്ങൾക്ക് മഞ്ഞ മാസ്ക് നൽകുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണമാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്. കണ്ണൂരിലും കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധമുണ്ടായി. വഴിനീളെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടന്നു.

കറുത്ത മാസ്ക് അഴിപ്പിച്ചത് വിവാദമായതോടെ ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രം​ഗത്തു വന്നിരുന്നു. കറുത്ത് മാസ്‌ക് തന്നെ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ പി ജയരാജന്‍റെ ചോദ്യം. യുഡിഎഫ് ഭരിച്ചപ്പോൾ എൽഡിഎഫ് അതിക്രമം കാണിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

STORY HIGHLIGHTS: an advocate give complaint to dgp against removal of black mask incident

Next Story