Top

'42 വര്‍ഷം മുന്‍പ് മൂന്ന് മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം എത്തുമായിരുന്നു'; ഇന്ന് ആറ് മണിക്കൂറെന്ന് കണ്ണന്താനം

കേരളത്തില്‍ ട്രെയിനിന്റെ വേഗത കൂടണം. കേന്ദ്ര റെയില്‍വേയുടെ കീഴിയുള്ള ചില ട്രെയിനുകള്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നവയാണ്.

20 May 2022 6:31 PM GMT
വിജയലക്ഷ്മി വി

42 വര്‍ഷം മുന്‍പ് മൂന്ന് മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം എത്തുമായിരുന്നു; ഇന്ന് ആറ് മണിക്കൂറെന്ന് കണ്ണന്താനം
X

തൃക്കാക്കര: കേരള സർക്കാരിന്റെ വികസനത്തെ വിമർശിച്ച് അൽഫോൺസ് കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം. കേരള സർക്കാരിന്റെ കെ റെയിൽ പദ്ധതി ഒരിക്കലും വിജയിക്കില്ല. പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ച് ​കത്തെഴുതിയ ആളാണ് താനെന്നും കണ്ണന്താനം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കേന്ദ്ര റെയില്‍വേയുടെ കീഴിലുള്ള ചില ട്രെയിനുകള്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നവയാണ്. എന്തുകൊണ്ട് കേരളത്തില്‍ നിലവിലുള്ള റെയില്‍വേയുടെ വേഗത കൂട്ടിക്കൂടാ. 42 വര്‍ഷം മുന്‍പ് മൂന്ന് മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം എത്തുമായിരുന്നു എന്നാൽ ഇന്നത് ആറ് മണിക്കൂറായെന്നും കണ്ണന്താനം വിമർശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയതായിരുന്നു കണ്ണന്താനം.

അൽഫോൺസ് കണ്ണന്താനം പറഞ്ഞത്,

ബിജെപി ഉറച്ച വിജയപ്രതീക്ഷയിലാണ്. കേരളത്തില്‍ ഇടതും വലതും ഭരിച്ച് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഒറ്റൊരാള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? ഒരു റോഡ് പണിയാന്‍ സാധിച്ചിട്ടുണ്ടോ? ഇവിടെ എന്താണ് സാധിച്ചിട്ടുള്ളത്? ഞാന്‍ ലഡാക്കിലായിരുന്നു ഇന്നലെ, തിരിച്ചുവന്നേയൂള്ളൂ. അവിടെ 14,000 അടി പൊക്കത്തില്‍ മനോഹരമായ റോഡുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റ് ഒക്കെയുണ്ട്. എന്തുകൊണ്ട് ഇത്രയും വിദ്യാഭ്യാസം ഉള്ള കേരളത്തില്‍, കേരളത്തില്‍ ഏറ്റവും വിദ്യാഭ്യാസം ഉള്ള മണ്ഡലമാണ് തൃക്കാക്കര, എന്തുകൊണ്ട് നമ്മള്‍ക്ക് നല്ലെയൊരാളെ തെരഞ്ഞെടുത്തൂടാ. നമ്മളീ വാക്ക് തര്‍ക്കങ്ങളും ചര്‍ച്ചകളും ഒന്നും പോരാ. കാര്യങ്ങള്‍ നടക്കണം. തൊഴില്‍ വേണം, റോഡുകള്‍ വേണം, വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ വേണം, ഇതൊക്കെ നടപ്പിലക്കാന്‍ നമ്മള്‍ക്ക് നല്ലെയൊരാളെ തെരഞ്ഞെടുത്തൂടെ.

കെ റെയിലിനെക്കുറിച്ച് വിശദമായി പഠിച്ച് ആറുപേജുള്ള കത്തെഴുതിയ ആളാണ് ഞാന്‍. ഈ പദ്ധതി സാമ്പത്തികമായി ഒരിക്കലും വിജയമാവുകയില്ല. ഇപ്പൊ പറഞ്ഞിരിക്കുന്നത് 65,000 കോടി രൂപയാണ് പദ്ധതി ചെലവ് പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇത് നടന്നുകഴിയുമ്പോള്‍ ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയാവും. ഇത്രയും തുക മുടക്കിയാല്‍ അതില്‍ നിന്നും തിരിച്ചടയ്ക്കാനുള്ള ലാഭം കിട്ടില്ല. വളരെ ക്ലിയറാണ്. ഞാനത് പഠിച്ചിട്ട് പറയുകയാണ്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി കൊടുക്കാനുള്ള സാധ്യത കുറവാണ്. കേരളത്തില്‍ ട്രെയിനിന്റെ വേഗത കൂടണം. കേന്ദ്ര റെയില്‍വേയുടെ കീഴിയുള്ള ചില ട്രെയിനുകള്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നവയാണ്. എന്തുകൊണ്ട് കേരളത്തില്‍ നിലവിലുള്ള റെയില്‍വേയുടെ വേഗത കൂട്ടിക്കൂടാ. അതിന്റെ വളവുകള്‍ നിവര്‍ത്തി, സ്‌റ്റോപ്പുകള്‍ കുറച്ചാല്‍ ഏതാണ്ട് 100-120 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കും. കെ റെയിലിന്റെ ശരാശരി വേഗത 130- 150 വരെയാണ്. അതിന് വേണ്ടിയാണോ നമ്മള്‍ ഈ ഒന്നര ലക്ഷം കോടി രൂപ ചെലവാക്കുന്നത്. ഇവരുടെ കാശ് എവിടെയാ.

എന്‍ഡോസള്‍ഫാന്‍ ഉപയോഗംകൊണ്ട് മരിച്ചയാളുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാത്ത സംസ്ഥാനമാണിത്. ഈയിടയും കോടതി പറഞ്ഞു, ആ നഷ്ടപരിഹാരം കൊടുക്കാന്‍. ഇവിടെ പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ല. ശമ്പളം കൊടുക്കാന്‍ കാശില്ല. കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ്, 42 വര്‍ഷം മുമ്പ്, ഞാന്‍ ഐഎഎസ് പ്രൊബേഷനിലായിരുന്ന സമയത്ത് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിയിരുന്നതാ. ഇന്നത് ജീവനോടുകൂടി ആറുമണിക്കൂര്‍കൊണ്ട് എത്തിയാല്‍ അത് വലിയ അത്ഭുതമാണ്. ഇവിടുന്ന് കോഴിക്കോടേക്കുള്ള റോഡ്.

STORY HIGHLIGHTS: Alphons Kannanthanam Says About Developments in Kerala in Thrikkakara by Election Campaign

Next Story