Top

'രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കണം'; ഇന്ത്യയെ ഐക്യപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു

18 Sep 2022 4:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കണം; ഇന്ത്യയെ ഐക്യപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍. ആര്‍എസ്എസിന്റെ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്ന നയത്തിന് എതിരായി ഇന്ത്യയെ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഇക്കാരണത്താല്‍ തന്നെ ഈ യാത്രയില്‍ എല്ലാപാര്‍ട്ടികളുടേയും പിന്തുണ വേണമെന്നും സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞം, സില്‍വര്‍ലൈന്‍ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു. ' വിഴിഞ്ഞം പദ്ധതി തീരമേഖലയെയാണ് ബാധിക്കുന്നതെങ്കില്‍ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തെ ആകെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യാഘാതങ്ങള്‍ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ കേരളത്തിന് ദുരന്തമാകുമെന്നും സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ അഴിമതികള്‍ നിറഞ്ഞതാണെന്നും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈനില്‍ അഞ്ച് ശതമാനം പലിശയാണെങ്കില്‍ പോലും വായ്പയുടെ പ്രതിവര്‍ഷ തിരിച്ചടവ് പലിശമാത്രം 5000 കോടി വേണ്ടിവരും. 200 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന റെയില്‍വേ ലൈനിനാണ് ഇത്ര തുക വേണ്ടിവരുന്നതെന്നും ടിക്കറ്റ് ചാര്‍ജ് അത്രമാത്രം ഉയര്‍ത്തിയാലേ തിരിച്ചടവിനുളള തുക സമാഹരിക്കാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: 'All political parties should support Rahul's Bharat Jodo Yatra'; Prashant Bhushan

Next Story