Top

മുക്കാല്‍ ചാനലിന് എന്തറിയാം? മമധര്‍മ്മ ഇവിടെത്തന്നെയുണ്ടാവുമെന്ന് അലി അക്ബര്‍; രോഷത്തോടെ പ്രതികരണം

13 Oct 2021 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുക്കാല്‍ ചാനലിന് എന്തറിയാം?  മമധര്‍മ്മ ഇവിടെത്തന്നെയുണ്ടാവുമെന്ന് അലി അക്ബര്‍; രോഷത്തോടെ പ്രതികരണം
X

തനിക്കെതിരെ കേരളത്തിലെ ഒരു ന്യൂസ് ചാനല്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സംവിധായകന്‍ അലി അക്ബര്‍. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വത്തില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് അലി അക്ബറിനെ രോഷാകുലനാക്കിയത്.

താന്‍ ദേശീയ അവാര്‍ഡുള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ വാങ്ങിയ ചലച്ചിത്രകാരനാണെന്നും തന്നെ അധിക്ഷേപിക്കാറായിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു. മുക്കാല്‍ ചാനലെന്നാണ് ഈ ചാനലിലെ താന്‍ വിളിക്കുന്നതെന്നും അലി അക്ബര്‍ പറഞ്ഞു.

ഒപ്പം ക്രൗഡ് ഫണ്ടിംഗിലൂടെ മമധര്‍മ്മ പ്രൊഡക്ഷന് കീഴില്‍ നിര്‍മ്മിക്കുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചിത്രവുമായി മുന്നോട്ട് പോവുമെന്നും അലി അക്ബര്‍ പറഞ്ഞു. സംഘപരിവാറുകാരില്‍ നിന്നു മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുസ്ലിങ്ങളുമുള്‍പ്പെടെ സിനിമയ്ക്കായി തനിക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും അലി അക്ബര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അലി അക്ബർ ബിജെപി സംസ്ഥാന സമിതി അം​ഗത്വത്തിൽ നിന്നും രാജി വെച്ചത്. വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രാജിയെന്നും ബിജെപി അം​ഗമായി തുടരുമെന്നും അലി അക്ബർ പറഞ്ഞു.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ അലി അക്ബര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ മമധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. അവസാന ഘട്ടത്തിലെത്തിയ സിനിമയ്ക്കായി വീണ്ടും ധനസഹായം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ ആവശ്യത്തിനായി ഇതിന് മുമ്പും അലി അക്ബര്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഒരു കോടി മതിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുക്കണമെന്നും പറഞ്ഞാണ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്.


Popular Stories

    Next Story