Top

'നസീറിനെതിരായ ബിജെപി നടപടി ഖേദകരം'; ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് അലി അക്ബര്‍

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ എകെ നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.

12 Oct 2021 9:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നസീറിനെതിരായ ബിജെപി നടപടി ഖേദകരം; ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് അലി അക്ബര്‍
X

ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ച അലി അക്ബര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് വിശദീകരണം. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സിനിമയുമായി മുന്നോട്ട് പോകാനാണ് നടപടിയെന്നും അലി അക്ബര്‍ വിശദീകരിച്ചു.

'ബിജെപിയില്‍ സ്ഥാനമാനങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, സിനിമയുടെ മുന്നോട്ട് പോകാനാണ് നിലവിലെ രാജി.' അലി അക്ബര്‍ പറഞ്ഞു. മമധര്‍മ്മയുടെ ഫണ്ട് തിരിമറി ആരോപണവും രാജിയും തമ്മില്‍ ബന്ധപ്പെടുത്തരുതെന്നും അലി അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ എകെ നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.

'എകെ നസീറിന്റെ കാര്യത്തില്‍ ഖേദമുണ്ട്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ എകെ നസീറിനൊപ്പമാണ് ഞാന്‍. അത് രാഷ്ട്രീയമല്ല.' എന്നായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

ന്യൂനപക്ഷത്തിന് ബിജെപിയില്‍ സാധ്യതയില്ലേയെന്ന ചോദ്യത്തിന് അത്തരമൊരു കാര്യത്തിനൊന്നും പ്രസക്തിയില്ല, എപി അബ്ദുള്ളക്കുട്ടിയടക്കം ദേശീയ തലത്തില്‍ പദവികള്‍ അലങ്കരിക്കുന്നില്ലേയെന്നായിരുന്നു അലി അക്ബറിന്റെ വാദം. രണ്ട് ദിവസം മുമ്പായിരുന്നു അലി അക്ബര്‍ രാജി സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് വികാരഭരിതനായ കുറിപ്പാണ് അലി അക്ബര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു. എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെയെന്നായിരുന്നു അലി അക്ബര്‍ രാജിയില്‍ പ്രതികരിച്ചത്.

Next Story

Popular Stories