Top

എസ്എന്‍ഡിപി ശാഖാ സെക്രട്ടറി യുണിയന്‍ ഓഫീസില്‍ തുങ്ങിമരിച്ചു

16 Dec 2021 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എന്‍ഡിപി ശാഖാ സെക്രട്ടറി യുണിയന്‍ ഓഫീസില്‍ തുങ്ങിമരിച്ചു
X

ആലപ്പുഴയില്‍ എസ്എന്‍ഡിപി യൂണിയന്‍ ശാഖാ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി രാജു(4)വാണ് മരിച്ചത്.

എസ്എന്‍ഡിപി യൂണിയന്‍ ശാഖ പുറക്കാട് യുണിറ്റ് കമ്മിറ്റി ഓഫീസിലാണ് രാജുവിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘടനാ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും രാജുവിൻ്റേതായി അമ്പലപ്പുഴ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 9 വർഷമായി പുറക്കാട് ശാഖ സെക്രട്ടറിയായിരുന്നു രാജു. പഴയ ഭരണ സമിതിയിൽപ്പെട്ടവർ അഴിമതി നടത്താൻ പ്രേരിപ്പിച്ചെങ്കിലും വഴങ്ങാതിരുന്നതിനാൽ ശാഖയിലെ വിമത വിഭാഗമായി പ്രവർത്തിക്കുന്ന ഇവർ നിരന്തരമായി മാനസികമായി പീഡിപ്പിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു

9 വർഷമായി സെക്രട്ടറിയായിരുന്ന രാജു സെക്രട്ടറിക്കുള്ള ഓണറേറിയം പോലും കൈപ്പറ്റിയിരുന്നില്ല.സത്യസന്ധ്യമായി പ്രവർത്തിച്ചിരുന്ന തൻ്റെ വിധി ഇതാണെന്നും മൃതദേഹം ശാഖ പൊതുദർശനത്തിന് വെയ്ക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പഴയ ഭാരവാഹികളുടെ പേരുകളും ആത്മഹത്യാക്കുറിൽ രാജു വ്യക്തമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

5000 ലധികം അംഗങ്ങളും സ്കൂളും, അമ്പലവുമുള്ള പുറക്കാട് 796 ആം ശാഖയുടെ വരുമാന കണക്കുകൾക്ക് കൃത്യമായി സൂക്ഷിച്ചിരുന്ന രാജു പഴയ ഭാരവാഹികൾ രാജുവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് അമ്പലപ്പുഴ പൊലീസിന് പല തവണ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Next Story