Top

അക്ഷരയെ വിദഗ്ധ ചികിൽസക്കായി കൊച്ചിയിലേക്ക് മാറ്റി

കാവശ്ശേരിയില്‍ സ്കൂളിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്കിടെയുണ്ടായ അഗ്നിബാധയിൽ സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

2 Nov 2022 4:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്ഷരയെ വിദഗ്ധ ചികിൽസക്കായി കൊച്ചിയിലേക്ക് മാറ്റി
X

പാലക്കാട്: കാവശ്ശേരിയില്‍ സ്കൂളിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്കിടെയുണ്ടായ അഗ്നിബാധയിൽ സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് വയസുകാരി അക്ഷരയെയാണ് വിദഗ്ധ ചികിൽസക്കായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റിയത്. സാരമായി പരുക്കേറ്റ കാവശ്ശേരി പിസിഎ, എൽപി സ്കൂളിലെ പ്രധാനാധ്യാപിക ജസി മോൾ മാത്യു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സ്കൂൾ പരിസരത്ത് സിഗരറ്റിന്റെ മാതൃക കത്തിച്ചത്. രണ്ടടി നീളത്തിൽ തുണിയും പേപ്പറും ചുറ്റി നിർമിച്ച സിഗരറ്റ് വേഗത്തിൽ കത്തുന്നതിനായി മണ്ണെണ്ണ ചേര്‍ത്തിരുന്നു. തീ കൊളുത്തിയതിന് പിന്നാലെ പ്രധാനാധ്യാപികയുടെ സാരിയിലേക്ക് അഗ്നി പടർന്നു. ഇതിനിടയിലാണ് മൂന്ന് വിദ്യാർഥിനികൾ, രണ്ട് അധ്യാപികമാർ, കുട്ടിയുടെ ബന്ധു എന്നിവർക്ക് പൊള്ളലേറ്റത്.

STORY HIGHLIGHTS: Akshara was shifted to Kochi for specialist treatment

Next Story