Top

കോൺ​ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ 10 മുതൽ

15 Oct 2022 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ 10 മുതൽ
X

തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷണന്‍. തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി പരമേശ്വ എംഎല്‍എയും അസി. പിആര്‍ഒ കെവി അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. വോട്ട് രേഖപ്പെടുത്താനുള്ള ഐഡി കാര്‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കി വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതല്‍ കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറില്‍ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് പാലക്കാടും തൃശൂരും പ്രവർത്തകർ ഫ്ളക്സ് ബോർഡുകൾ വെച്ചു. എഐസിസിയുടെ ഏക മലയാളി അദ്ധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരുടെ ജന്മസ്ഥലമായ മങ്കരയിലാണ് ശശി തരൂരിനായി ഫ്ളക്സ് വെച്ചത്. ശശി തരൂർ വരട്ടെ കോൺഗ്രസ് ജയിക്കട്ടേ എന്ന വാചകത്തോടെയാണ് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.

STORY HIGHLIGHTS: AICC elections voting in Kerala from 10am

Next Story