കുർമ്പാച്ചി മലയിൽ കയറിയ ഒരാളെ കണ്ടെത്തി: 'വേറെയും ആളുകൾ'
മലയിൽ കയറിയവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ.
13 Feb 2022 7:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെറാട് കുർമ്പാച്ചി മലയിൽ കയറിയ ഒരാളെ വനം വകുപ്പ് അധികൃതർ തിരികെ എത്തിച്ചു. രാധാകൃഷ്ണൻ എന്ന ആളെയാണ് താഴെ എത്തിച്ചത്. മല മുകളിൽ വേറെയും ആളുകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ആറു മണിയോടെയാണ് രാധാകൃഷ്ണൻ മല കയറിയത്. ഇയാളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. രാധാകൃഷ്ണനെ വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചു.
മലയിൽ കയറിയവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
രാവിലെ എട്ടിനു പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും.
മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയതായി സ്ഥിരീകരിച്ചത്.എത്ര പേരാണ് മല മുകളിലേക്ക് പോയതെന്ന് വ്യക്തമല്ല.
കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു.ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.