'പരാതി വ്യാജം, പിന്നില്‍ കൊച്ചിയിലെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘം'; മുഖ്യമന്ത്രിക്ക് കത്തയച്ച് വിജയ് ബാബുവിന്റെ അമ്മ
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയതെന്ന് അമ്മ.
14 May 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി നല്കിയ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വിജയ് ബാബുവിന്റെ അമ്മ.
പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘമാണെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി തയ്യാറാക്കിയതെന്ന് വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നീതി ഉറപ്പ് വരുത്തണമെന്നും കത്തില്‍ അമ്മ ആവശ്യപ്പെട്ടു.
തന്റെ അന്വേഷണത്തിലും വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്, വ്യാജപരാതിയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായതെന്നും വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് അയച്ച കത്ത്