'ദിലീപ് പാവം'; മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളും പള്ളികളും കയറുകയാണെന്ന് രാഹുല്‍ ഈശ്വര്‍
ബാലചന്ദ്രകുമാറും പൊലീസും ഒന്നിച്ച് കളിക്കുന്ന കളിയാണിതെന്നും രാഹുല്‍ ഈശ്വര്‍.
17 May 2022 4:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ പ്രതിയായ ദിലീപ് അത്ര ശക്തനൊന്നുമല്ലെന്ന് രാഹുല്‍ ഈശ്വര്‍. തൃക്കാക്കര തെരഞ്ഞെടുപ്പായത് കൊണ്ടാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയകാരണങ്ങളാല്‍ ആള്‍ക്കാരെ വേട്ടയാടുകയാണ് പൊലീസെന്നും ഇത് കോടതി ഇടപെട്ട് നിര്‍ത്തിയില്ലെങ്കില്‍ ആരാണ് സാധാരണക്കാരെ സംരക്ഷിക്കുകയെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: ''കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ദിലീപ് അത്ര ശക്തനൊന്നുമല്ല. അദ്ദേഹം മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്. പാവം. അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നതിലും മറന്ന്. തൃക്കാക്കര തെരഞ്ഞെടുപ്പായത് കൊണ്ടാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയകാരണങ്ങളാല്‍ ആള്‍ക്കാരെ വേട്ടയാടുകയാണ് പൊലീസ് കയ്യടിക്ക് വേണ്ടി വേട്ടയാടുന്നു. ഇത് കോടതി ഇടപെട്ട് നിര്‍ത്തിയില്ലെങ്കില്‍ ആരാണ് സാധാരണക്കാരെ സംരക്ഷിക്കുക.''
ബാലചന്ദ്രകുമാറും പൊലീസും ഒന്നിച്ച് കളിക്കുന്ന കളിയാണിതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ''ശരത്തിനെ വിഐപിയാക്കിയത് ബാലചന്ദ്രകുമാറിന്റെ എഴുതാനുള്ള കഴിവാണ്. ഇനി രണ്ടാഴ്ചയുണ്ട്. അത് കഴിയുമ്പോള്‍ കാവ്യാമാധവന്റെ ഫോണിലെ രണ്ട് ലക്ഷം ഡാറ്റ നോക്കാനായി രണ്ട് മാസം തരണമെന്ന് ആവശ്യപ്പെടാന്‍ പൊലീസ് ഇപ്പോഴേ കരുനീക്കുന്നുണ്ട്. മെയ് 30 ആകുമ്പോള്‍ സമയം ഇനിയും വേണം. സമയം കിട്ടാത്തത് കൊണ്ടാണ് ഒന്നും തെളിയിക്കാന്‍ പറ്റാത്തതെന്ന വാദവും പൊലീസ് ഉന്നയിക്കും. കാവ്യാമാധവനെ ഇനി പ്രതിയാക്കുമോയെന്ന് അറിയില്ല. മാഡം കാവ്യമാധവനാണോ, ഗൂഢാലോചന പങ്കാളി കാവ്യയാണോ, ദാവൂദിന്റെ കേരളത്തിലെ ആള് കാവ്യയാണോ തുടങ്ങിയ കാര്യങ്ങള്‍ തെളിയിക്കേണ്ടി ഇരിക്കുന്നുണ്ട്. വേങ്ങരയിലെ 50 ലക്ഷം. രാഷ്ട്രീയക്കാര്‍ ദിലീപിന് വേണ്ടി ഗൂഢാലോചന നടക്കുന്നു. ഗുല്‍ഷാന്റെ റോള്‍. ഇതെല്ലാം 12 ദിവസത്തില്‍ തീരുമെങ്കില്‍ വലിയ കാര്യമായിരിക്കും.''-രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു.