Top

'ഞാനൊഴികെ ബാക്കിയെല്ലാവരും പുറത്ത്'; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്

കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടികാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്

5 April 2022 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനൊഴികെ ബാക്കിയെല്ലാവരും പുറത്ത്; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്. കേസില്‍ അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാട്ടിയാണ് ജാമ്യം തേടിയത്. കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്.

കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടികാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തയാളാണ് വിജീഷ്. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതിനിടെ, പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള വസ്ത്ര വില്‍പനശാലയായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Next Story