മെമ്മറി കാര്‍ഡ് പരിശോധന; വിചാരണ കോടതി വിധിയില്‍ ഹെെക്കോടതി ഇടപെടണമെന്ന് അതിജീവിത
നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.
1 July 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണം. കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചു.
എന്നാല്‍ കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റുദ്ദേശങ്ങളുണ്ടാകാമെന്ന് കേസിലെ പ്രതിയായ ദിലീപ് പറഞ്ഞു. പ്രോസിക്യൂഷന് ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം, കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസില്‍ ദിലീപിനെ കക്ഷി ചേര്‍ത്തു.
നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമാകുമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്ന പരാമര്‍ശവും കോടതി നടത്തി.