Top

'നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി

നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.

11 Aug 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നു; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നുമാണ് കോടതി വിമര്‍ശനം നടത്തിയത്.

ഉദ്യോഗസ്ഥന്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകള്‍ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോര്‍ത്തുന്നുണ്ട്. നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ ജഡ്ജി മാറണമെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷനും അതിജീവിതയും രംഗത്തെത്തി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് മാറ്റിയത്. ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഈ ആവശ്യത്തെ എതിര്‍ത്ത് പ്രതിഭാഗം രംഗത്തെത്തി.



Next Story