ചത്ത കലമാനെ കറിയാക്കി; വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി
18 Jun 2022 4:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ചത്ത കലമാനെ പാകം ചെയ്ത് കഴിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. വനം വകുപ്പിൻ്റെ പാലോട് റെയ്ഞ്ചിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദാണ് ചത്ത കലമാനെ കറിവെച്ച് കഴിച്ചത്. സംഭവം മറച്ചുവെച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാലിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സർക്കാർ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വനം വിജിലൻസും അന്വേഷിക്കും.
STORY HIGHLIGHTS: Action against the forest department officials who ate the dead deer
Next Story