Top

'ഹരിതനേതാക്കള്‍ക്കെതിരെയുള്ള എംഎസ്എഫ്‌ന്റെ നടപടി ലീഗ് നേതൃത്വം അറിയാതെ'; എംകെ മുനീറിന്റെ ശബ്ദരേഖ പുറത്ത്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു

7 Nov 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതനേതാക്കള്‍ക്കെതിരെയുള്ള എംഎസ്എഫ്‌ന്റെ നടപടി ലീഗ് നേതൃത്വം അറിയാതെ; എംകെ മുനീറിന്റെ ശബ്ദരേഖ പുറത്ത്
X

കോഴിക്കോട്: ഹരിതനേതാക്കള്‍ക്കെതിരെ എംഎസ്എഫ് എടുത്ത നടപടികള്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന എംകെ മുനീറിന്റെ ശബ്ദരേഖ പുറത്ത്.

ഉന്നതാധികാര സമിതിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും വിഷയത്തില്‍ ലീഗ് നേതൃത്വത്തില്‍ ശക്തമായ ഭിന്നത രൂപപ്പെട്ടിട്ടുണ്ടെന്നും എംകെ മുനീര്‍ ശബ്ദ രേഖയില്‍ പറയുന്നു. സാദിഖലി തങ്ങളുടെ തീരുമാനങ്ങള്‍ അനുസരിച്ചാണ് പിഎംഎ സലാം നടപടികള്‍ എടുത്തതെന്നും ഇക്കാര്യത്തില്‍ ഇടി മുഹമ്മദ് ബഷീറിനും കെപിഎ മജീദിനും തനിക്കും കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയും അവരെ സ്ഥാനത്തുനിന്ന് നീക്കുകയുമാണ് ലീഗ് നേതൃത്വം ചെയ്തത്. ഇതിനെതിരെയാണ് മുസ്ലീം ലീഗ് നേതൃത്വത്തില്‍ ശക്തമായ വിയോജിപ്പ് രൂപപ്പെട്ടത്.

STORY HIGHLIGHTS: 'Action against haritha leaders without the knowledge of the League leadership'; MK Munir's voice recording is out

Next Story