Top

ബ്രിട്ടനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

18 Jan 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രിട്ടനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
X

ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അപകടത്തില്‍ പരിക്കേറ്റു.

കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Next Story