ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിന്നില്‍ ബൈക്ക് ഇടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ ദേശീയ പാതയില്‍ അരൂര്‍ കെല്‍ട്രോണ്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്
6 Nov 2022 2:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. അഭിജിത്ത് (23), ആല്വിന് (23), ബിജോയ് വര്‍ഗീസ് (23) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും അരൂര്‍ സ്വദേശികളാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദേശീയ പാതയില്‍ അരൂര്‍ കെല്‍ട്രോണ്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂള്‍ ബസിന് പിന്നിലാണ് ബൈക്ക് ഇടിച്ചത്. മൃതദേഹങ്ങള്‍ ലേക്ഷോര് ആശുപത്രിയില്‍.
Story Highlights: Accident In Alappuzha Aroor Youths Died
Next Story