Top

'പച്ച തുരുത്തിലെ കപ്പല് കാത്ത് നില്‍ക്കുന്നവരോട് പുച്ഛം'; അഹമ്മദ് ദേവര്‍കോവിലിനെതിരെ പരോക്ഷ ആരോപണവുമായി അബ്ദുള്‍ വഹാബ്

ഐഎന്‍എല്ലിലെ പിളര്‍പ്പിന് ശേഷം വഹാബ് പക്ഷം നടത്തിയ ആദ്യ സമ്മേളനമാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ചത്

26 March 2022 4:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പച്ച തുരുത്തിലെ കപ്പല് കാത്ത് നില്‍ക്കുന്നവരോട് പുച്ഛം; അഹമ്മദ് ദേവര്‍കോവിലിനെതിരെ പരോക്ഷ ആരോപണവുമായി അബ്ദുള്‍ വഹാബ്
X

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലും കൂട്ടാളികളും മുസ്ലീം ലീഗിലേക്ക് പോകാന്‍ ശ്രമം നടത്തുന്നുണ്ടെന്ന പരോക്ഷ ആരോപണവുമായി എ.പി അബ്ദുള്‍ വഹാബ്. പച്ച തുരുത്തില്‍ നിന്നും തങ്ങളെ ആരെങ്കിലും രക്ഷിക്കാന്‍ വരുമെന്ന് കരുതി ഇരിക്കുന്നവരോട് പുച്ഛം മാത്രമാണെന്നായിരുന്നു അബ്ദുള്‍ വഹാബിന്റെ ആരോപണം. ഐഎന്‍എല്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്‍ വഹാബ്.

'അധികാരത്തിന്റെയും ആഢ്യത്തത്തിന്റെയും കാലം കഴിഞ്ഞാല്‍ മറ്റേതെങ്കെലും പച്ച തുരുത്തില്‍ നിന്നും ഒരു കപ്പല്‍ തങ്ങളെ രക്ഷിക്കാന്‍ വരുമെന്ന് കരുതി കണ്ണും കാതും കരളും ഏതെങ്കിലും തുറമുഖത്തേക്ക് ആരെങ്കിലും വച്ച് പിടിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അവരോട് പുച്ഛം മാത്രം'. അബ്ദുള്‍ വഹാബ് പറഞ്ഞു.

ഐഎന്‍എല്ലിലെ പിളര്‍പ്പിന് ശേഷം വഹാബ് പക്ഷം നടത്തിയ ആദ്യ സമ്മേളനമാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളും എല്‍ഡിഎഫ് പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്നതിനിടെയാണ് വഹാബ് പക്ഷം സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തില്‍ സി.പി.എം,സി.പി.ഐ ജില്ലാ നേതാക്കള്‍ പങ്കെടുത്തത്. ഐഎന്‍എല്‍ സ്റ്റേറ്റ് കമ്മിറ്റിയെന്ന പേരിലാണ് വഹാബ് വിഭാഗം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

STORY HIGHLIGHTS: Abdul Wahab with indirect allegations against Ahamed Devarkovil

Next Story