Top

മിശ്രവിവാഹ വിവാദം: ഷെജിനും ജോയ്‌സനക്കും വിവാഹാശംസകൾ നേർന്ന് എ എ റഹീം

ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം പരസ്പരം സമ്മതത്തോടെയാണ് എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

13 April 2022 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിശ്രവിവാഹ വിവാദം: ഷെജിനും ജോയ്‌സനക്കും വിവാഹാശംസകൾ നേർന്ന് എ എ റഹീം
X

തിരുവനന്തപുരം: കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ ദമ്പതികൾക്ക് ആശംസകൾ നേർന്ന് രാജ്യസഭാ എം പി എ എ റഹീം. കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസിനും ജോയ്‌സനക്കുമാണ് റഹീം വിവാഹാശംസകൾ നേർന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നത്. അതേസമയം കോടഞ്ചേരി മിശ്രവിവാഹത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം. ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം പരസ്പരം സമ്മതത്തോടെയാണ് എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നുമായിരുന്നു പി മോഹന്റെ പ്രതികരണം.

അതേസമയം, വിവാദത്തിൽ ലൗ ജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലൗ ജിഹാദിനെക്കുറിച്ച് പാർട്ടിക്ക് ഒരു നിലപാടേയുള്ളൂ. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മുഹമ്മദ് റിയാസ് കൊല്ലത്ത് പ്രതികരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം. തോമസിന്റെ പരാമർശം കോഴിക്കോട്ടെ പാർട്ടി ചർച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് ചുണ്ടിക്കാട്ടി. ലൗജിഹാദ് ആരോപണങ്ങൾ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

ആക്രമിക്കപ്പെടാമെന്ന അവസ്ഥയെന്ന് ഷെജിനും ജോയ്‌സ്‌നയും കോടഞ്ചേരി വിഷയത്തിൽ പ്രതികരണം നടത്തിയ ജോർജ് എം തോമസിന് പിശക് പറ്റിയെന്നും പി മോഹനൻ ചുണ്ടിക്കാട്ടി. വിഷയത്തിൽ പ്രതികരിച്ച തനിക്ക് തെറ്റ് സംഭവിച്ചെന്ന് ജോർജ് എം തോമസ് പാർട്ടിയെ അറിയിച്ചു. ജോർജിന്റേത് നാക്കുപിഴയായി കണക്കാക്കുകയാണ്. അതോടെ ആ വിഷയവും അവസാനിച്ചതായും പി മോഹനൻ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹം സംബന്ധിച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടന്നു എന്നും പി മോഹനൻ ആരോപിച്ചു. ലൗ ജിഹാദ് എന്ന പ്രചാരണം പുർണമായി തള്ളിയ കെ പി മോഹനൻ അത്തരം പ്രചാരണങ്ങൾ ആർ എസ്എസിന്റെതാണെന്നും വടകരയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഷെജിൻ വിവാഹം ചെയ്ത രീതിയെ പരോക്ഷമായി വിമർശിക്കാനും പി മോഹനൻ തയ്യാറായി. ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടിയത് ശരിയായില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കുടുംബങ്ങളോട് ആലോചിച്ച് വേണ്ടിയിരുന്നു വിവാഹം. ഷിജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ടു വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ ചുണ്ടിക്കാട്ടി. വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ പോലും തെറ്റിദ്ധരിപ്പിച്ചു, അത് അടക്കം തിരുത്താനാണ് പൊതുയോഗം എന്നും കെ മോഹനൻ ചുണ്ടിക്കാട്ടി. ഷിജിനെതിരെ നടപടി പാർട്ടി പരിഗണയിൽ ഇല്ല. അത്തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമ സൃഷ്ടികൾ മാത്രമാണ് എന്നും അദ്ദേഹം വടകരയിൽ പ്രതികരിച്ചു.

Story highlights: AA Rahim congratulates couple on love jihad controversy

Next Story