'നീതി വൈകുന്നു'; ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
ഒടുവില്‍ സുരക്ഷാ ജീവനക്കാര്‍ താഴെയിറക്കി
26 Oct 2022 6:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. നീതി വൈകുന്നുവെന്നാരോപിച്ചാണ് ചിറ്റൂര്‍ സ്വദേശിയായ യുവാവ് വിനു ആന്റണിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ സുരക്ഷാ ജീവനക്കാര്‍ താഴെയിറക്കി.
നിലവില്‍ വിനു ആന്റണി എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ബുധനാഴ്ച്ച രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. കുടുംബകോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ച വിനുആന്റണി മുന്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ പോയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതിന് തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
- TAGS:
- High Court
- KOCHI
- Suicide