Top

സാനിറ്ററി പാഡിനുളളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍

കുഴമ്പ് രൂപത്തിലാക്കിയ ഒരു കിലോ 35 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്

23 Nov 2022 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാനിറ്ററി പാഡിനുളളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍
X

തിരുവന്തപുരം: സാനിറ്ററി പാഡിനുളളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തില്‍ പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ ഒരു കിലോ 35 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

കൊല്ലം സ്വദേശിനിയാണ് 53 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി പിടിയിലായത്. ഷാര്‍ജയില്‍ നിന്നും തിരുവന്തപുരത്തേക്കുളള ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി വന്നിറങ്ങിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം പിടികൂടിയത്. തുടര്‍ന്ന് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.

STORY HIGHLIGHTS: A woman who tried to smuggle gold by hiding it inside a sanitary pad was arrested at the airport

Next Story