Top

പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ച കേസ്; ഒത്തുതീർപ്പാക്കാനുളള അപേക്ഷ കോടതി അം​ഗീകരിച്ചു

കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി

20 Oct 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ച കേസ്; ഒത്തുതീർപ്പാക്കാനുളള അപേക്ഷ കോടതി അം​ഗീകരിച്ചു
X

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. മോഷ്ടാവായ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പിവി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ഒത്ത് തീര്‍പ്പ് അപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

വ്യക്തിപരമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഴക്കട ഉടമയായിരുന്നു കഴിഞ്ഞ ദിവസം കാഞ്ഞിരപ്പിള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ തന്നെ കേസില്‍ നിന്നും പിന്നോട്ടില്ലെന്നും മാതൃകാപരമായ സമീപനം തന്നെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കട ഉടമയുടെ അപേക്ഷയില്‍ പൊലീസ് എതിര്‍വാദം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവകരമാണ്. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് അനുകൂലമായ വിധി പുറത്തിറക്കിയത്.

STORY HIGHLIGHTS: A case where a policeman stole a mango The court accepted the application for settlement

Next Story