Top

സംസ്ഥാനത്തെ 53 സ്‌കൂളുകള്‍ കൂടി ഹൈടെക്; ഉദ്ഘാടനം പത്തിന്

90 കോടി രൂപ ചെലവിലാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ടാക്കിയത്

8 Feb 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ 53 സ്‌കൂളുകള്‍ കൂടി ഹൈടെക്; ഉദ്ഘാടനം പത്തിന്
X

സംസ്ഥാനത്ത് 53 സ്‌കൂളുകള്‍ കൂടി ഹൈടെക് ആവുന്നു. 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ടാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ മികച്ച കെട്ടിടങ്ങള്‍ ഉണ്ടായി, ഹൈടെക് ക്ലാസുകളും ലാബുകളും ലൈബ്രറികളുമുണ്ടായി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ 92 സ്‌കൂള്‍ കെട്ടിടങ്ങളും 48 ഹയര്‍ സെക്കണ്ടറി ലാബുകളും 3 ഹയര്‍ സെക്കണ്ടറി ലൈബ്രറികളും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ കൂടി ഉദ്ഘാടനം നടക്കാന്‍ പോവുകയാണ്.

അരുവിക്കര പൂവച്ചല്‍ ഗവണ്‍മെന്റ് വി എച്ച് എസ് സി യില്‍ പത്താം തീയതി രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും. മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും.

മന്ത്രി ശിവന്‍കുട്ടിയുടെ വാക്കുകള്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ മികച്ച കെട്ടിടങ്ങള്‍ ഉണ്ടായി, ഹൈടെക് ക്ളാസുകളും ലാബുകളും ലൈബ്രറികളുമുണ്ടായി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ 92 സ്‌കൂള്‍ കെട്ടിടങ്ങളും 48 ഹയര്‍ സെക്കണ്ടറി ലാബുകളും 3 ഹയര്‍ സെക്കണ്ടറി ലൈബ്രറികളും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു.

അതേസമയം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ കൂടി ഉദ്ഘാടനം നടക്കാന്‍ പോവുകയാണ്. സംസ്ഥാനത്ത് 53 സ്‌കൂളുകള്‍ പുതുതായി ഹൈടെക് ആവുകയാണ്. 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്മാര്‍ട്ടാക്കിയത്. അരുവിക്കര മണ്ഡലത്തിലെ പൂവച്ചല്‍ ഗവണ്‍മെന്റ് വി എച്ച് എസ് സി യില്‍ ഫെബ്രുവരി 10 വ്യാഴാഴ്ച രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും. മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തിന്റെ പൊതുവിദ്യാലയങ്ങള്‍ വിപ്ലവകരമായ മാറ്റത്തിലാണ്. സ്‌കൂളുകളില്‍ ലോകോത്തര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മികച്ച പഠനാന്തരീക്ഷം, കളിസ്ഥലം, ലൈബ്രറി എന്നിവയെല്ലാം ഉള്‍പ്പെടുത്തി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എം എല്‍ എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.


Next Story