തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായാവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിൽ പ്രചാരണം നടക്കുന്നതിനിടയിലാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്. നേരത്തെ ഒരുമാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല സംഭാവനയായി നൽകിയത്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. സിനിമാ, രാഷ്ട്രീയം, ബിസിനസ്സ്, സാധാരണാക്കരാർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകുന്നുണ്ട്. വ്യാപകമായ പ്രചാരണങ്ങളാണ് ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള് നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകള് നിര്മിക്കുകയും ഷെയര് ചെയ്യുകയും ചെയ്യുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംസ്ഥാന വ്യാപകമായി 14 കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള 194 പോസ്റ്റുകള് സാമൂഹ്യ മാധ്യമങ്ങളില് കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങള്ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില് നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്, തൃശൂര് സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല് എന്നിവിടങ്ങളില് ഒന്നു വീതവും കേസുകളാണ് രജിസ്റ്റര് ചെയ്തത്.