'പ്രചരണവും പിണറായിയെ കേന്ദ്രീകരിച്ചായിരുന്നു, അതും ദോഷകരമായി'; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.
'പ്രചരണവും പിണറായിയെ കേന്ദ്രീകരിച്ചായിരുന്നു, അതും ദോഷകരമായി'; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

തിരുവനന്തപുരം: സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ന് സിപിഐസംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രചരണവും പിണറായിയെ കേന്ദ്രീകരിച്ചായിരുന്നു. അതും ദോഷകരമായി. നവ കേരള സദസ്സ് വന്‍ പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രാഷ്ട്രീയ ജാഥ ആയിരുന്നു നടത്തേണ്ടിയിരുന്നത്. അതുണ്ടാകാത്തത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചുവെന്നും കൗണ്‍സിലില്‍ അഭിപ്രായമുണ്ടായി.

തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് കൗണ്‍സിലിലും ആവശ്യമുയര്‍ന്നു. ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് തൃശൂരില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും പിന്തുണച്ചു. മേയറുമായി ഇനിയും മുന്നോട്ടുപോകാന്‍ ആവില്ലെന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com