'മരങ്ങളായ് നിന്നതും'; ഉണ്ണി ബാലകൃഷ്ണൻ്റെ ആദ്യ നോവൽ പ്രകാശനം ചെയ്തു

ഒലിവ് ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്
'മരങ്ങളായ് നിന്നതും'; ഉണ്ണി ബാലകൃഷ്ണൻ്റെ ആദ്യ നോവൽ പ്രകാശനം ചെയ്തു

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ ആദ്യ നോവല്‍ 'മരങ്ങളായ് നിന്നതും' പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഒലിവ് ബുക്‌സിന്റെ സ്ഥാപകന്‍ കൂടിയായ എം കെ മുനീര്‍ എംഎല്‍എ, എഴുത്തുകാരായ എന്‍എസ് മാധവന്‍, സുനില്‍ പി ഇളയിടം, എന്‍ ഇ സുധീര്‍ എന്നിവര്‍ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് നടന്ന പരിപാടിയിൽ കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഒലിവ് ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. സമകാലിക മലയാളം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് 'മരങ്ങളായ് നിന്നതും'. സൈനുല്‍ ആബിദ് ആണ് പുസ്തകത്തിന്റെ കവര്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. ദേവപ്രകാശിന്റേതാണ് ചിത്രീകരണം. 200 രൂപയാണ് പുസ്തകത്തിന്റെ വില. കോപ്പികള്‍ക്ക് ഒലിവ് ബുക്സുമായി ബന്ധപ്പെടാം: 9778141567

'മരങ്ങളായ് നിന്നതും'; ഉണ്ണി ബാലകൃഷ്ണൻ്റെ ആദ്യ നോവൽ പ്രകാശനം ചെയ്തു
'മരങ്ങളായ് നിന്നതും'; ഉണ്ണി ബാലകൃഷ്ണൻ്റെ ആദ്യ നോവലിൻ്റെ പ്രകാശനം ഇന്ന്

Related Stories

No stories found.
logo
Reporter Live
www.reporterlive.com