കെഎസ്ഇബി ഓഫീസ് അതിക്രമം;യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെ വൈദ്യുതികണക്ഷന്‍ വിച്ഛേദിക്കാൻ ഉത്തരവ്

കെഎസ്ഇബി എംഡിയുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയത്.
കെഎസ്ഇബി ഓഫീസ് അതിക്രമം;യൂത്ത്കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെ വൈദ്യുതികണക്ഷന്‍ വിച്ഛേദിക്കാൻ ഉത്തരവ്

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അതിക്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിക്കാന്‍ ഉത്തരവ്. കെഎസ്ഇബി എംഡിയുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയത്.

അജ്മലിൻ്റെ പിതാവിൻ്റെ പേരിലുള്ള വൈദുതി കണക്ഷൻ വിച്ഛേദിക്കാനാണ് ഉത്തരവിറങ്ങിയത്. KSEB പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അജ്മൽ വീട്ടിലെ വൈദ്യുതി ബിൽ അടച്ചിരുന്നില്ല. അങ്ങനെ രണ്ട് ദിവസം മുൻപ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മൽ ബില്ലടച്ചു. ഇന്നലെ രാവിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മൽ കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എൻജീനിയർ പ്രശാന്ത് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ KSEB ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. ഓഫിസും തകർത്തു. ഇതോടെ വീണ്ടും വൈദുതി കണക്ഷൻ വിച്ഛേദിക്കാന്‍ ഉത്തരവിറക്കുകയായിരുന്നു.

ജീവനക്കാർ തന്നെ അജ്മലിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും നടത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com