പ്രകാശ് ജാവദേകര്‍  
വീണ്ടും കേരള പ്രഭാരി; വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തിലേക്ക്, അനിലിനും ചുമതല

പ്രകാശ് ജാവദേകര്‍ വീണ്ടും കേരള പ്രഭാരി; വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തിലേക്ക്, അനിലിനും ചുമതല

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന, ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റേയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേകര്‍ തന്നെ തുടരും. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി തുടരും. വി മുരളീധരന്‍ വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം.

ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ് വി മുരളീധരന് ലഭിച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്.

പ്രകാശ് ജാവദേകര്‍  
വീണ്ടും കേരള പ്രഭാരി; വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തിലേക്ക്, അനിലിനും ചുമതല
എസ്എഫ്ഐയെ ന്യായീകരിച്ച്, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന, ബിജെപി ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റേയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പദവികളിലേക്ക് നിയമിച്ചത്.

logo
Reporter Live
www.reporterlive.com